പല്ലുകളിലെ അഴുക്കുകൾ കളയാൻ സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് പേസ്റ്റ്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി, സ്വയംഭോഗത്തിനോ ലൈംഗികതയ്‌ക്കോ ഉപയോഗിക്കുന്ന ആളുകളുടെ അനുഭവങ്ങള്‍ വിവരിക്കുന്ന ഒട്ടേറെ പോസ്റ്റുകള്‍ റെഡ്ഡിറ്റില്‍ ഉയര്‍ന്നുവരുന്നുണ്ട്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവരില്‍ ചിലര്‍ മികച്ച അനുഭവമാണെന്ന് പറയുകയാണ്. എന്നാൽ, ചിലര്‍ അതിന്റെ ദൂഷ്യഫലങ്ങളും ചൂണ്ടിക്കാട്ടി.
തന്റെ ലൈഗികാവയവത്തില്‍ ടൂത്ത് പേസ്റ്റ് പുരട്ടിയതിനെ തുടര്‍ന്ന് പൊള്ളലേറ്റതായി ഒരാള്‍ വെളിപ്പെടുത്തി. ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിനെ തുടര്‍ന്ന് വേദനസംഹാരികള്‍ കഴിക്കേണ്ടിവന്നതായി മറ്റൊരാള്‍ പരാതിപ്പെട്ടു. ഇതിനു പിന്നാലെ ടൂത്ത്‌പേസ്റ്റ് ലൂബ്രിക്കന്റായി ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. പല്ല് ഒഴികെ മറ്റെവിടെയെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാല്‍ അണുബാധയ്ക്കും പൊള്ളലുകള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ടൂത്ത് പേസ്റ്റില്‍ ബ്ലീച്ചിംഗ് ഏജന്റുകള്‍, പെപ്പര്‍മിന്റ് അല്ലെങ്കില്‍ എണ്ണകള്‍ പോലുള്ള ചേരുവകള്‍ അടങ്ങിയിരിക്കാമെന്നതിനാല്‍ അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലൈംഗികാവയവങ്ങളിലെ ചര്‍മം വളരെ സെന്‍സിറ്റീവാണ്. ആയതിനാല്‍, ടൂത്ത് പേസ്റ്റിലെ കെമിക്കലുകള്‍ പൊള്ളലിനിടയാക്കും. ഇത് യോനിയുടെ സ്വാഭാവികത ഇല്ലാതാക്കുകയും ബാക്ടീരിയ ബാധയിലേക്ക് നയിക്കാനും ഇടയാക്കും. ലൈംഗികവേളയില്‍ ഉപയോഗിക്കാന്‍ സിലിക്കണ്‍ അല്ലെങ്കില്‍ ജലം അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റുകള്‍ വിപണയിലുണ്ട്. ഇവ വേദനാരഹിതമായ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കാവുന്നതാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
Post Your Comments