തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയിലെടുക്കാന്‍ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. അത് എവിടെയെങ്കിലും കൊണ്ടുപചെന്ന് നാട്ടുന്നത് ശരിയല്ല. ഏത് പാര്‍ട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണം. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പണി തുടരണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് സുഗതനോട് എഐവൈഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നതായി അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അടൂര്‍ പ്രകാശ് പറഞ്ഞു. ഇക്കാര്യം സുഗതന്റെ മക്കള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments