മുംബൈ : ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ കാര്‍ത്തി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഐഎന്‍എക്സ് മീഡിയ മുന്‍ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജിയുമൊത്ത് കാര്‍ത്തിയെ ചോദ്യംചെയ്തു. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ദക്ഷിണ മുംബൈയിലെ ബൈഖുള ജയിലില്‍ എത്തിച്ചായിരുന്നു ചോദ്യംചെയ്യല്‍. ഞായറാഴ്ച ഡല്‍ഹിയില്‍നിന്ന് മുംബൈയില്‍ എത്തിച്ച കാര്‍ത്തിയെ രാവിലെ 10.30ഓടെയാണ് ജയിലില്‍ കൊണ്ടുവന്നത്.
ജയിലിനകത്ത് പ്രത്യേകം ഒരുക്കിയ മുറിയില്‍ ആറ് സി.ബി.ഐ ഉദ്യോഗസ്ഥരാണ് കാര്‍ത്തിയെയും ഇന്ദ്രാണിയെയും മുഖാമുഖമിരുത്തി ചോദ്യംചെയ്തത്. വൈകീട്ടോടെ സി.ബി.ഐസംഘം കാര്‍ത്തിയുമായി ഡല്‍ഹിക്കുമടങ്ങി. നേരത്തെ ഇന്ദ്രാണി കിമിനല്നടപടിച്ചട്ടം 164 പ്രകാരം മജിസ്ട്രേട്ട് മുമ്ബാകെ മൊഴി നല്‍കിയിരുന്നു. കാര്‍ത്തിയെ സഹായിക്കണമെന്ന് പി ചിദംബരം തന്നോട്ട് ആവശ്യപ്പെട്ടിരുന്നതായി മൊഴിയില്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ദ്രാണിക്കൊപ്പം കാര്‍ത്തിയെ ചോദ്യംചെയ്തത്.
മറ്റൊരു പ്രതിയായ പീറ്റര്‍ മുഖര്‍ജിക്കൊപ്പം കാര്‍ത്തിയെ അടുത്തദിവസം ചോദ്യംചെയ്യും. ഷീനബോറ വധക്കേസില്‍ പ്രതിയായ പീറ്റര്‍ മുഖര്‍ജി മുംബൈ അക്തര്‍ ജയിലിലാണ്. ഞായറാഴ്ച കാര്‍ത്തിയെ അക്തര്‍ ജയിലിലെത്തിച്ച് ചോദ്യംചെയ്യാന്‍ തീരുമാനിച്ചെങ്കിലും കോടതി ഉത്തരവ് ലഭിക്കാത്തതിനാല്‍ മാറ്റിവച്ചു.തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപകപോക്കല്‍ ലക്ഷ്യംവെച്ചുള്ളതുമാണെന്ന് ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് കാര്‍ത്തി പറഞ്ഞു.
ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
Post Your Comments