
ന്യൂഡല്‍ഹി: ചൈനീസ് വിസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ട് നിന്നത്. എന്നാല്‍, ചോദ്യം ചെയ്യലിൽ സി.ബി.ഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു.
താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്ന് കാർത്തി സി.ബി.ഐയെ അറിയിച്ചു. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് കടക്കും.
കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments