ഡൽഹി: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐയുടെ മിന്നൽ പരിശോധന. എഎൻഐ ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ മുതലാണ് സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. കാർത്തിയുടെ ഉടമസ്ഥതയിലും അധീനതയിലുള്ള എല്ലാ സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പ്രധാനമായും ചെന്നൈ, മുംബൈ, ഡൽഹി, തമിഴ്നാട്ടിലെ തന്നെ ശിവഗംഗൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്.
വിദേശരാജ്യങ്ങളിൽ പണം നിക്ഷേപിച്ചതിന് കാർത്തിയ്‌ക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. 2010-2014 കാലഘട്ടത്തിലായിരുന്നു ഈ ഇടപാടുകൾ.
Post Your Comments