Latest NewsNewsIndia

എനിക്ക് തന്നെ ഒരു കണക്കില്ല, എത്ര തവണ സംഭവിച്ചു? സി.ബി.ഐ റെയ്ഡില്‍ പ്രതികരിച്ച് കാര്‍ത്തി ചിദംബരം

കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസിലുമായിരുന്നു സി.ബി.ഐ റെയ്ഡ് നടന്നത്.

ന്യൂഡൽഹി: സി.ബി.ഐ റെയ്ഡില്‍ പ്രതികരിച്ച് ലോക്‌സഭാ എം.പി കാര്‍ത്തി ചിദംബരം. തനിക്ക് കണക്ക് നഷ്ടപ്പെട്ടുവെന്നും ഇത് ഇപ്പോള്‍ എത്രാമത്തെ റെയ്ഡാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. ഒരു റെക്കോര്‍ഡ് ആയിരിക്കണം, എന്നായിരുന്നു റെയ്ഡ് നടന്ന ഉടന്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Read Also: എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അദ്ദേഹത്തിന്റെ അനുയായി ഭാസ്‌കരാമന്‍ എന്നിവരുമായി ബന്ധപ്പെട്ട ഏഴോളം സ്ഥലങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസിലുമായിരുന്നു സി.ബി.ഐ റെയ്ഡ് നടന്നത്. ചെന്നൈ, മുംബൈ, ഒഡീഷ, ഡൽഹി എന്നിവിടങ്ങളിലെ ഒന്നിലധികം വസതികളിലും ഔദ്യോഗിക സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button