Jobs & VacanciesNews

കുവൈറ്റിൽ തൊഴിൽ തേടി പോകുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കുക

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളി‌ റിക്രൂട്മെന്റ്
സ്ഥാപനങ്ങൾക്ക് ആവശ്യമായ നിബന്ധനകൾ പ്രഖ്യാപിച്ച് കുവൈറ്റ്. വിദേശത്തുനിന്ന് ഇരുപത്തഞ്ചു ശതമാനം തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിബന്ധനകളാണ് പ്രഖ്യാപിച്ചത്. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ 50 ശതമാനം വരെ തൊഴിലാളികളെ വിദേശത്തുനിന്ന് കൊണ്ടുവരാൻ അനുമതി നൽകും. ഇതിനായി ഒരു തൊഴിലാളിക്ക് 250 ദിനാർ വീതം കെട്ടിവയ്ക്കേണ്ടിവരും.

ALSO READ ;ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തും; ട്രംപ്

തൊഴിൽ വിപണി നിയന്ത്രണത്തിന്റെ ഭാഗമായാണ് സ്വകാര്യ സ്ഥാപനങ്ങൾ വിദേശത്തുനിന്നു റിക്രൂട് ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഏതാനും വർഷം മുൻ‌പു നിയന്ത്രണം ഏർപ്പെടുത്തിയത്. 25 ശതമാനത്തിൽ കവിഞ്ഞുള്ളവരെ ആഭ്യന്തര തൊഴിൽവിപണിയിൽ നിന്ന് കണ്ടെത്തണമെന്നു ഇത് വ്യവസ്ഥ ചെയുന്നു. തൊഴിൽരഹിതരായി കഴിയുന്ന സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അർഹരായവരെ വിദേശത്തുനിന്നു തന്നെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് അധിക ഫീസ് (250 ദിനാർ) നൽകിയാൽ 25% പേരെ കൂടുതലായി കൊണ്ടുവരാമെന്നതാണ് പുതിയ സൗകര്യത്തിലൂടെ നടപ്പാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button