പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്. മധുവിന്റെ കൊലപാതകത്തിൽ വനം വകുപ്പ് അധികൃതർക്ക് പങ്കുണ്ടെന്ന് മധുവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലന്നും മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വനം വകുപ്പ് വാഹനം അകമ്ബടി പോയിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിനെ കാട്ടിക്കൊടുത്ത മരയ്ക്കാര്‍ എന്ന വ്യക്തി ഫോറസ്റ്റ് ഉദ്യോഗസ്ഥനല്ല.
also read:പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിക്കും.അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും.മധുവിന്റെ കൊലപാതകത്തിൽ വനം വിജിലന്‍സ് തയ്യറാക്കിയ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഹെഡ് ഒാഫ് ഫോറസ്റ്റിനു കൈമാറിയിട്ടുണ്ട്.
Post Your Comments