തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ വിധി ഈ മാസം 30ന്. കേസിൽ തുടക്കം മുതലേ തുടർച്ചയായി നിരവധി സാക്ഷികൾ കൂറുമാറിയിരുന്നു.
സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും പ്രതികൾക്കൊപ്പമാണ്. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു. കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.
മധു കേസിൽ ആകെ 122 സാക്ഷികളില്‍ വിസ്തരിച്ചത് 103 പേരെ.10 മുതൽ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നൽകിയത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്.
വിധി വരുമ്പോൾ ഏറെ പ്രതീക്ഷയിലാണ് മധുവിന്റെ സഹോദരിയും അമ്മയും. അവര്‍ക്ക് നീതി കിട്ടുമെന്ന് തന്നെ അവര്‍ പ്രതീക്ഷിക്കുന്നു.
Post Your Comments