പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ രണ്ട് മാസത്തേക്ക് കൂടി നീട്ടി. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച സാഹചര്യത്തിലാണ് വിചാരണ അടുത്ത വര്‍ഷം ജനുവരി 25 ലേക്ക് മാറ്റിയത്.
Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: അഞ്ചുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി, സംഘത്തില്‍ എട്ടുപേര്‍
നേരത്തെ സെപ്റ്റംബറില്‍ വിചാരണ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും നവംബര്‍ 25ലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്ക് എത്തിയപ്പോഴാണ് പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം കോടതി അനുവദിച്ചത്.
ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22ന് ആണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തതും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും. കേസില്‍ അറസ്റ്റിലായ 16 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
Post Your Comments