ഫാഷനുകൾ മാറി മറിയുമ്പോൾ എല്ലാ ആഭരണങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.അതുപോലെ ഒന്നാണ് കൊലുസുകൾ.കറുത്ത ചരടുകളാണ് ഇപ്പോൾ ഫാഷൻ ലോകം കൊലുസായി അംഗീകരിക്കുന്നത്.ജീൻസിനൊപ്പമാണ് ഇത്തരം കൊലുസുകൾ കൂടുതൽ ഉപയോഗിക്കുന്നത്. ജീന്‍സിന്‍റെ നീളം കുറയുന്തോറും കൊലുസിന്‍റെ വലുപ്പവും കൂടും. ആംഗിള്‍ ലെങ്ത് ജീന്‍സിനൊപ്പം മുന്‍പേ ചുവടുറപ്പിച്ച സ്റ്റൈലന്‍ ആംഗ്ലെറ്റുകള്‍ അഥവാ കൊലുസുകൾ ഇനി കൂടുതല്‍ സ്റ്റൈല്‍ ആകും.
ഒരൊറ്റ ചരട്, കറുപ്പ് വേണമെന്നില്ല ഏതെങ്കിലും കളര്‍, കൂടെ ഒരു മുത്തോ മണിയോ കെട്ടിയാല്‍ ആഡംബരം .. ഇത്രയുമായിരുന്നു ആംഗ്ലെറ്റ് ഇന്നലെവരെ. എന്നാല്‍ ഇനി സംഗതി മാറും .പാദസരമൊക്കെ നാണിച്ചു പോകുന്ന ഡിസൈനുകളാണ് ഒറ്റക്കാലില്‍ വിസ്മയം തീര്‍ക്കുന്നത്. വലിയ കല്ലുകളും മുത്തുകളുമുള്ള ആംഗ് ലെറ്റിനാണ് ഡിമാന്‍ഡ്.
എത്ര വേണമെങ്കിലും വില കൂട്ടാം. പക്ഷേ സംഗതി ലൈറ്റ് വെയിറ്റാകണം. നിറങ്ങളില്‍ ഓരു കോംപ്രമൈസുമില്ല, മള്‍ട്ടി കളര്‍ നിര്‍ബന്ധം. തിളക്കമുള്ള മുത്തുകളാണ് ആംഗ് ലെറ്റില്‍ കൊരുക്കുന്നത്. ആംഗ് ലെറ്റ് വിപ്ലവം വരുന്നതോടെ ജീന്‍സിന്‍റെ നീളം വീണ്ടും കുറഞ്ഞു. നീളം കുറയുന്നതിന്‍റെ കാരണം സിംപിളാണ് അട്രാക്ഷന്‍ മുഴുവന്‍ കാലിലായിരിക്കണം. ഡാര്‍ക്ക് ഷേഡ് നെയില്‍ പോളിഷ് പോലും ഇനി പെണ്‍കുട്ടികള്‍ ഉപേക്ഷിച്ചേക്കാം. ശ്രദ്ധമുഴുവന്‍ ആംഗ് ലെറ്റില്‍ കിട്ടാന്‍.
Post Your Comments