കാണ്ഡഹാര്‍: സൈിക വേഷത്തിലെത്തിയ താലിബാന്‍ ഭീകരര്‍ ബസ് തടഞ്ഞു നിര്‍ത്തി 19 പോലീസുകാര്‍ ഉള്‍പ്പെടെ 30 പേരെ തട്ടിക്കൊണ്ടുപോയി. തെക്കന്‍ അഫ്ഗാനിലെ ഉറുസ്ഗാന്‍ പ്രവിശ്യയിലാണ് സംഭവം. ബസ്സിലുള്ള മുഴുവന്‍ പേരും തങ്ങളുടെ കസ്റ്റഡിയില്‍ ജീവനോടെ ഉണ്ടെന്ന് താലിബാന്‍ അറിയിച്ചു. ബസ്സില്‍ ആരൊക്കെയാണുണ്ടായിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കാണ്ഡഹാര്‍ ഗവര്‍ണറുടെ വക്താവ് ഖുദ്‌റത്തുല്ലാഹ് ഖുഷ്ബക്ത് അറിയിച്ചു
കാണ്ഡഹാര്‍ പ്രവിശ്യയിലെ ഷാവാലി കോട്ട് ജില്ലയിലുണ്ടായ മറ്റൊരു താലിബാന്‍ ആക്രമണത്തില്‍ ആറ് പോലിസുകാര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക ചെക്ക്‌പോസ്റ്റിന് നേരെ നടത്തിയ ആക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.
also read: അഫ്ഗാന്‍ യുവാവിനെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും
താലിബാന്‍ ആക്രമണങ്ങളില്‍ സൈനികരും സിവിലിയന്‍മാരും കൊല്ലപ്പെടുന്നത് ഇവിടെ പതിവാണെങ്കിലും ആളുകളെ തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. ഇവരുടെ മോചനം എങ്ങനെ സാധ്യമാക്കുമെന്ന കാര്യത്തില്‍ അഫ്ഗാന്‍ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിവരികയാണ്.
2017ലെ യു.എസ് നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ആദ്യ നാലുമാസത്തിനിടയില്‍ 2531 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും 4238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments