KeralaLatest NewsIndiaNews

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വളപ്പിൽ ആറ്റുകാൽ പൊങ്കാല ഇടാൻ അനുവദിക്കാത്തതിനെതിരെ ഒ.രാജഗോപാൽ എംഎൽഎ

 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വളപ്പിൽ
ആറ്റുകാൽ പൊങ്കാല ഇടാൻ അനുവദിക്കാത്ത അധികൃതരുടെ നടപടി ഇടത് സർക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്ന് ഒ രാജഗോപാൽ എംഎൽഎ. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി . വർഷങ്ങളായി ഭക്തർക്ക് കിട്ടി വന്ന സൗകര്യമാണ് എസ്എഫ്ഐയുടെ സമ്മർദത്തിന്റെ ഫലമായി കോളേജ് പ്രിൻസിപ്പൽ ഇല്ലാതാക്കിയത്.

also read:ആറാട്ട് ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള നീക്കം ചെറുക്കും

ബോംബും മാരകായുധങ്ങളും സംഭരിക്കുന്ന കാര്യത്തിൽ കുപ്രസിദ്ധമായ കോളേജാണ് യൂണിവേഴ്സിറ്റി കോളേജ്. സരസ്വതി ക്ഷേത്രത്തിൽ ആയുധം ശേഖരിക്കാം പൊങ്കാല കലങ്ങൾ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാട്. ഇത് പ്രതിഷേധാർഹമാണ്. ഭക്തജനങ്ങൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഒ. രാജഗോപാൽ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിനിടെ ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button