പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു.
ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു. മനുഷ്യനായി മരിക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇവ, അതിന് കണ്ടെത്തിയ മാര്‍ഗം വിചിത്രമായിരുന്നു. ഒരു ഡ്രാഗണെപ്പോലെ രൂപം മാറുക. നാവ് പിളര്‍ന്ന്, തലയില്‍ എട്ടോളം കൊമ്പുകള്‍ സ്ഥാപിച്ച് ശരീരം മുഴുവന്‍ ശല്ക്കങ്ങള് പതിച്ച് അവരിപ്പോള്‍ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകള്‍ നടത്തിയാണ് ഇവ ഈ രൂപമാറ്റം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ അതിന് മാത്രമായി ചെലവിടുകയും ചെയ്തു.
ജീവിതത്തില്‍ ഇതുപോലുള്ള കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ് താന്‍ ഈ പരീക്ഷണങ്ങള്‍ ശരീരത്തില്‍ നടത്തുന്നതെന്നും അവര്‍ പറയുന്നു. കണ്ണുകള്‍ക്ക് സ്ഥിരമായി പച്ചനിറമാക്കി മാറ്റി. ഇനിയും 40,000 ഡോളറിന്റെ ശസ്ത്രക്രിയകള്‍ക്കുകൂടി ഇവ പ്ലാന്‍ ചെയ്യുന്നുണ്ട്. മനുഷ്യനില്‍നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിന് തനിക്കുമാത്രമറിയാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നാണ് ഇവയുടെ അഭിപ്രായം.
എച്ച്ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ മരണഭയം തന്നെ വല്ലാതെ പിടികൂടിയെന്നും എന്നാല്‍, ഭയന്ന് ജീവിച്ച് മനുഷ്യനെപ്പോലെ മരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ പുതിയൊരു രൂപം സ്വീകരിച്ചുവെന്നുമാണ് ഇവയുടെ ന്യായം. 56 വയസ്സുണ്ട് ഇവയ്ക്കിപ്പോള്‍. ചെവികള്‍ രണ്ടും അറുത്തുമാറ്റിയ ഇവ, മൂക്കിന് രൂപമാറ്റം വരുത്തി. ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് അവര്‍ പറയുന്നു. ലോകത്തേറ്റവും വെറുക്കപ്പെട്ടതും വിനാശകാരികളുമായ ജീവികളാണ് മനുഷ്യരെന്നും ഇവ പറയുന്നു.
Post Your Comments