Latest NewsNewsFootballSports

നിർണായകമത്സരത്തിന് മുൻപ് ആരാധകരോട് അഭ്യർത്ഥനയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഐഎസ്എല്‍ പ്ലേ ഓഫ് കളിക്കാന്‍ ജയം മാത്രം ലക്ഷ്യമിട്ട് ബെംഗളൂരുവിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായകമത്സരത്തിന് മുൻപ് ആരാധകരോട് അഭ്യര്‍ത്ഥനയുമായി കോച്ച് ഡേവിഡ് ജെയിംസ്. മത്സരത്തിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മാന്യത വിട്ട് പെരുമാറില്ല എന്നുതന്നെയാണ് തങ്ങൾ കരുതുന്നതെന്നും എല്ലാവരും സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തണമെന്നും ഡേവിഡ് ജെയിംസ് പറയുകയുണ്ടായി.

Read Also: സൈനിക താവളത്തില്‍ അജ്ഞാത കത്ത് : കത്ത് തുറന്ന സൈനികര്‍ ആശുപത്രിയില്‍

അതേസമയം ആരാധകര്‍ മാന്യമായി പെരുമാറണം, കളിക്കാര്‍ കളിക്കളത്തില്‍ എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെ കാണികളും പെരുമാറണമെന്ന് ബാംഗ്ലൂർ കോച്ചും അഭ്യർത്ഥിക്കുകയുണ്ടായി. കൂടാതെ നാളെ നടക്കുന്ന ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റു തീര്‍ന്നതായി ആതിഥേയരായ ബെംഗളൂരു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button