ബെയ്ജിംഗ് : ഭീകര സംഘടനകളെ സംരക്ഷിക്കുന്ന പാകിസ്ഥാനു വേണ്ടി ഇനി സ്വന്തം മുഖം നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ചൈന. പാകിസ്ഥാൻ മാധ്യമങ്ങൾക്ക് തന്നെയാണ് ചൈന വക്താവ് ഇക്കാര്യം പറഞ്ഞ് അഭിമുഖം നൽകിയത്. പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പാരീസിൽ നടന്ന റിവ്യൂ മീറ്റിംഗിൽ പാകിസ്ഥാനെതിരെ ചൈന വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.ചൈനയുടെ ഈ നടപടിയെ പരിഹസിച്ച് പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ‘ ചെയ്തു തന്ന സഹായത്തിന് നന്ദി‘ എന്ന് ട്വീറ്റും ചെയ്തു.
പരാജയപ്പെടാൻ സാധ്യതയുള്ള ഒരു നീക്കത്തെപിന്തുണയ്ക്കുന്നതിലൂടെ മുഖം നഷ്ടപ്പെടുത്താൻ തങ്ങൾ തയ്യാറല്ലെന്നും പാകിസ്താനെ ചൈന അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴുള്ള ചൈനയുടെ ഈ മറുകണ്ടം ചാടലിനു പിന്നിൽ ഇന്ത്യയാണെന്നാണ് പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫിന്റെ പ്രസ്താവനകൾ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ പ്രതിനിധി ചൈനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതും പാകിസ്ഥാനെ ചൊടിപ്പിച്ചിട്ടുണ്ട്.
Post Your Comments