Latest NewsNewsInternational

വെള്ളം അലര്‍ജി; കരയാന്‍ പോലും ആകാതെ അപൂര്‍വ്വ രോഗത്തില്‍ ഒന്നരവയസ്സുകാരി

കരയാന്‍ പോലും ആവാതെ ഒരു കുഞ്ഞ്. സങ്കടം വരുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയും എന്നാല്‍ കരഞ്ഞാല്‍ കണ്ണുനീരാല്‍ വേദനിക്കുന്ന കുഞ്ഞാണ് ഐവി.
അമേരിക്കയിലെ മിന്‍സോടയില്‍ ജനിച്ച ഐവി ആംഗര്‍മാന്‍ വെറും പതിനെട്ടു മാസം മാത്രം പ്രയമുളളകുഞ്ഞാണ്. സങ്കടം വന്നാല്‍ കരഞ്ഞാല്‍പോലും ഐവിനു വേദനിക്കും. കാരണം അപൂര്‍വ്വമായൊരു അലര്‍ജിയാണ് ഐവിന്റേത്.

വെളളമാണ് കുഞ്ഞിന് അലര്‍ജി ഉണ്ടാക്കുന്നത്. ഐവിന്റെ ശരീരത്തില്‍ വെളളം പതിനഞ്ചു സെക്കന്റു സമയം നിന്നാല്‍ തന്നെ അലര്‍ജി പ്രത്യക്ഷപ്പെടും. ചര്‍മ്മം പൊട്ടുകയും തിണിര്‍ക്കുകയും ചെയ്യും. കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്ത് സംഭവിക്കുന്ന ഈ അവസ്ഥ സോപ്പിന്റെയോ ഷാമ്പുവിന്റെയോ അലര്‍ജി ആവുമെന്നാണ് മാതാപിതാക്കളായ ബ്രിട്ടണിയും ഡാനും ആദ്യം കരുതിയത് . പ്രശ്‌നംകൂടി വന്നതോടെ അവര്‍ ഡോക്ടറെ കണ്ടപ്പാഴാണ് ഐവിന്റേത് വെളളത്തിനോടുളള അലര്‍ജിയാണെന്നു മനസിലായത് അപൂര്‍വമാണ് ഈ രോഗം. മെഡിക്കല്‍ റെക്കോഡുകളില്‍ ആകെ 50 പേര്‍ക്കാണ് ഇത്തരമൊരു അവസ്ഥ രേഖപ്പെടുക്കിയിട്ടുളളത്..ഇപ്പോള്‍ ആന്റീ-ബാക്ടീരിയല്‍ വൈപ്പുകളും ഹാന്‍ഡ് സാനിറ്ററൈസറുകളും ഉപയോഗിച്ചാണ് ഐവിയുടെ ശരീരം വ്യത്തിയാക്കുന്നത്.

ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിക്കുമ്പാള്‍ അവള്‍ക്ക് അസഹനീയമായ വേദനയുണ്ടാകുന്നു. കരഞ്ഞാല്‍ മുഖം ചുവക്കും. മഴ വന്നാല്‍ ഐവിന്റെ മാതാപിതാക്കള്‍ക്ക് ആധിയാണ്, കുഞ്ഞിന്റെ ദേഹത്ത് മഴവെളളം വീഴാതെ നോക്കണം. ഒരുകാര്യത്തില്‍ അവര്‍ക്ക് ആശ്വസമുണ്ട് വെളളം കുടിക്കാന്‍ ഐവിനു ബുദ്ധിമുട്ടുില്ല.ഈ അവസ്ഥ ഉളള പലര്‍ക്കും വെളളത്തിനു പകരം കുടിക്കാന്‍ കഴിയുന്നത് കോളയും മറ്റുപാനിയങ്ങളുമാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ അതാണ് ഏകമാര്‍ഗ്ഗം.

alergy to water-18 month child-ivy angerman

ആ പാഠഭാഗത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് എം.എം.അക്ബറിന്റെ മൊഴി

ഐവി സ്‌ക്കൂളില്‍ പോകേണ്ടി വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെപ്പററി ആലോചിക്കുമ്പോള്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.ഏതെങ്കിലുമൊരു സഹപാഠി അവളുടെ മേല്‍ വെളളം ഒഴിച്ചാല്‍ അല്ലെങ്കില്‍ പെട്ടെന്നൊരു മഴ പെയ്താല്‍ അതോര്‍ക്കുമ്പോള്‍ ബ്രിട്ടണിക്കും ഡാനിനും ഭയമാണ്.

ഐവിയുടെ ചികിത്സക്കായി ഗോ ഫണ്ട് മീ എന്ന സന്നദ്ധസംഘടനയിലൂടെ ധനസമാഹരണം നടത്തുകയാണ് മാതാപിതാക്കള്‍. കുഞ്ഞുഐവിയുടെ രോഗത്തിനുളള മരുന്നു കണ്ടുപിടിക്കാനായി നടക്കുന്ന ഗവേഷണങ്ങളും അവരില്‍ പ്രതീക്ഷ ഉണര്‍ത്തുന്നു.

ഭീകര സംഘടനയിൽ ചേർന്ന് സ്ത്രീകൾക്ക് വധശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button