ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലഖ്‌നൗവില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കെ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണ സംഭവം. അമ്മയുടെ സമീപം കിടന്ന് ഫോണില്‍ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു അഞ്ചുവയസുകാരിയായ കാമിനി.
എന്നാല്‍ പൊടുന്നനെ ഫോണ്‍ കുട്ടിയുടെ കൈയില്‍ നിന്ന് വീഴുകും കാമിനി അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹസന്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രാഥമിക നിഗമനത്തിലെത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്ന് അംറോഹ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സത്യപാല്‍ സിംഗ് പറഞ്ഞു.
പ്രദേശത്ത് നിരവധി യുവതി യുവാക്കള്‍ ഇത്തരത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നും സത്യപാല്‍ കൂട്ടിച്ചേര്‍ത്തു.ശൈത്യകാലം ആയതിനാല്‍ ഹൃദയാഘാതം സാധാരണമാണ്. ഓക്‌സിജന്റെ അളവും രക്തസമ്മര്‍ദ്ദവും കുറയുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് സീനിയര്‍ ഫിസിഷ്യന്‍ രാഹുല്‍ ബിഷ്‌നോയ് പറഞ്ഞു.
Post Your Comments