NewsInternational

ഭീകര സംഘടനയിൽ ചേർന്ന് സ്ത്രീകൾക്ക് വധശിക്ഷ വിധിച്ച് കോടതി

ബാഗ്ദാദ്: ഐഎസിൽ ചേർന്ന വനിതകൾക്ക് വധശിക്ഷ. 16 തുർക്കി വനിതകൾക്കാണ് ഇറാക്കിലെ സെൻട്രൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ എത്തിക്കുന്നതിനു ഇവർ സഹായിച്ചു. ആക്രമണങ്ങളിൽ ഇവർ പങ്കാളികളായി. വിദേശ വനിതകൾ ഉൾപ്പെടെ നിരവധിപ്പേരാണ് ഐഎസിൽ ചേരാനെത്തുന്നതെന്നും നിരവധി പേരെ ഇറാക്ക് സേന പിടികൂടിയിട്ടുണ്ടെന്നും അറിയിച്ചു.
ഐഎസിന്‍റെ നിയന്ത്രണത്തിലിരുന്ന പ്രദേശങ്ങൾ 2017 അവസാനത്തോടെ ഇറാക്ക് സേന മോചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഘടനയിൽ ചേർന്ന വനിതകളെ പിടികൂടിയത്. അതേസമയം കഴിഞ്ഞ ദിവസം സംഘടനയിൽ ചേർന്ന 10 സ്ത്രീകൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

ALSO READ ;യേശു ക്രിസ്തുവിന്റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ഥാടന കേന്ദ്രം അടച്ചുപൂട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button