കൊച്ചി: മതസ്പർദ്ധ വളർത്തുന്ന പാഠഭാഗത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ എം.എം.അക്ബര്‍ മൊഴി നല്കി. പുസ്തകം തെരഞ്ഞെടുക്കാൻ നിർദേശിച്ചത് താൻ തന്നെയാണ്. എന്നാൽ വിവാദ പാഠഭാഗം ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പുസ്തകം മാറ്റാൻ നിർദേശിച്ചെന്നും ഇയാൾ മൊഴി നൽകി.
ഇന്തോനേഷ്യയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് ഹൈദരാബാദ് എമിഗ്രേഷൻ വിഭാഗം അക്ബറിനെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുകളോടെ അക്ബറിന്റെ അറസ്റ്റ് കൊച്ചി പൊലീസ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 11 ഓടെ അക്ബറിനെ കോടതിയിൽ ഹാജരാക്കും.
Read also:കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി റെയില്‍വെ
ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്കൂളിൽ മതസ്പർധ വളർത്തുന്ന പുസ്തകങ്ങൾ കുട്ടികളെ പഠിപ്പിച്ചെന്ന കേസിൽ എം.എം. അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കഴിഞ്ഞ ഒരു വർഷമായി ദോഹ, ഖത്തർ എന്നിവിടങ്ങളിൽ താമസിക്കുകയായിരുന്നു ഇയാൾ.
Post Your Comments