KeralaYouthLatest NewsNewsLife Style

മലബന്ധം മാറാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

മിക്ക ആളുകളെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. മലബന്ധം എന്നത് എളുപ്പത്തിൽ മലവിസർജ്ജനം സാധ്യമാക്കാൻ കഴിയാത്ത ഒരു രോഗാവസ്ഥയാണ്. വയറിനുള്ളിൽ ചില ബുദ്ധിമുട്ടുകൾ മൂലം ദിവസേനയുള്ള മലവിസർജ്ജനം സാധ്യമാകുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ചില ജീവിതശൈലി ശീലങ്ങളും ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവവുമാണ് ഇതിന് പ്രധാന കാരണം. മലബന്ധത്തിൽ നിന്ന് രക്ഷപെടാൻ ചെയ്യേണ്ടതെന്തെല്ലാമാണെന്ന് നോക്കാം.

അമിത ഭക്ഷണം, ചില ജീവിതശൈലി പ്രശ്നങ്ങൾ, നിർജ്ജലീകരണം, പുകവലി തുടങ്ങിയവയാണ് മലബന്ധത്തിനുള്ള പ്രധാന കാരണങ്ങൾ. മറ്റ് ചില കാരണങ്ങളും ഉണ്ടെങ്കിലും പ്രത്യക്ഷത്തിൽ പ്രകടമാകുന്ന കാരണം ഇതൊക്കെയാണ്. ചിലർക്ക് ആഴ്ചകളോളം ഈ പ്രശ്‌നം നിലനിൽക്കാറുണ്ട്. മലബന്ധത്തിന് ചികിത്സയുണ്ട്. എന്നിരുന്നാലും നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തുന്നത് ചികിത്സയിൽ നിന്നും രക്ഷപ്പെടുത്തും.

കൂടുതല്‍ വെള്ളം കുടിക്കുക

കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് കോണ്‍സ്റ്റിപ്പേഷന്‍ ഉണ്ടെങ്കില്‍ ദിവസവും ഇടതടവില്ലാതെ വെള്ളം കുടിച്ചാല്‍ മതി ഇത് മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ഏത് ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക

നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ഇത് വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മലബന്ധമുള്ളവര്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല. ഇത് മലബന്ധത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നവര്‍ക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇവര്‍ക്ക് കൃത്യമായ ഒരു ഭക്ഷണ ശീലം ഉണ്ടാവുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കും മലബന്ധത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വ്യായാമം. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കാപ്പി കുടിക്കാം

ദിവസവും കാപ്പി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല ഇത് മലബന്ധം എന്ന പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ ഉടനേ ഒരു കാപ്പിയോ ചായയോ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് കാപ്പി വളരെയധികം സഹായിക്കുന്നു.

പഴം കഴിക്കണം

പഴം കഴിക്കുന്നതും ഇത്തരത്തില്‍ മലബന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പഴത്തിലുള്ള പൊട്ടാസ്യമാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസവും കിടക്കും മുന്‍പ് ഒരു പഴം കഴിക്കുന്നത് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം.

shortlink

Related Articles

Post Your Comments

Related Articles


Back to top button