ബാലി : ആളൊഴിഞ്ഞ പ്രദേശത്ത് വിമാനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ ബാലിയിലെ പ്രശസ്തമായ പാണ്ഡവ ബീച്ചില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ മാറി സെലാട്ടന്‍ ഹൈവേയ്ക്ക് സമീപമുള്ള സ്ഥലത്താണ് ബോയിങ് 737 വിമാനം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരങ്ങള്‍ നിറഞ്ഞ പ്രദേശത്തിന് ഇടയിലായ ഒഴിഞ്ഞ സ്ഥലത്ത് കാണപ്പെട്ട വിമാനത്തിൽ ഏതു കമ്പനിയുടെതാണെന്ന അടയാളമൊന്നും കാണുന്നില്ല.
വിമാനം കിടക്കുന്ന സ്ഥലത്തിന്‍റെ ഉടമയാരാണെന്ന് അറിയില്ലെന്നും,ഇവിടെ സുരക്ഷയ്ക്കായി ഒരു ഗാര്‍ഡ് ഉണ്ടെന്നും സമീപവാസികള്‍ പറയുന്നു. വിമാന മോഡല്‍ ഭക്ഷണശാല നിര്‍മ്മിക്കാനുള്ള പദ്ധതി ആയിരിക്കാം ഇത് എന്നാണ് കരുതുന്നത്. അതേസമയം ഉപേക്ഷിക്കപ്പെട്ട വിമാനം കാണുവാന്‍ നിരവധി ആളുകളാണ് പ്രദേശത്തേക്ക് എത്തുന്നത്
Post Your Comments