കണ്ണൂര്‍•യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകനായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി ജിതിന് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇയാള്‍ കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
എസ്എഫ്ഐ പ്രവര്‍ത്തകരായ അന്‍വര്‍ സാദത്ത് (24), കെ. അഖില്‍ (24), ടി.കെ. അഷ്കര്‍ (25) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കര്‍ണാടകയിലെ വീരാജ്പേട്ടയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അന്‍വര്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ്. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരിയിലെ ആകാശ്, റിജിന്‍ രാജ് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 12 ന് രാത്രി 11 ഓടെ എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍നിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഷുഹൈബിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments