Latest NewsNewsIndia

മേജറിന്റെ മരണാനന്തര ചടങ്ങില്‍ നവജാത ശിശുവുമായി സൈനിക വേഷത്തിൽ ഭാര്യ

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ നവജാത ശിശുവുമായി സൈനിക വേഷത്തിലെത്തിയ ഭാര്യക്കു സാമൂഹിക മാധ്യമങ്ങളിൽ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം. അസമിലെ മജുലി ജില്ലയില്‍ കഴിഞ്ഞ 15 നുണ്ടായ വിമാനാപകടത്തിലാണു വിങ് കമാന്‍ഡര്‍ ദുഷ്യന്ത് വാട്സ് കൊല്ലപ്പെട്ടത്. സൈന്യത്തില്‍ മേജറായ ഭാര്യ കുമുദ് ദോഗ്രക്ക് കുഞ്ഞു ജനിച്ചിട്ട് വെറും അഞ്ചു ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ദുഷ്യന്തിന്റെ മരണാനന്തര ചടങ്ങില്‍ അഞ്ചു ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായെത്തിയ കുമുദിനെ ഇന്ത്യ തന്നെ സ്വന്തം നെഞ്ചിലേറ്റുകയായിരുന്നു. സ്വന്തം കുഞ്ഞിനെ കാണാന്‍ സാധിക്കാതെ ജീവന്‍ വെടിഞ്ഞ വാട്സിന്റെ മൃതദേഹത്തിനു മുമ്പില്‍ നില്‍ക്കുന്ന കുമുദിന്റെ ചിത്രങ്ങള്‍ ലക്ഷക്കണക്കിനു ആളുകളാണു നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button