കൊച്ചി • ഹന്ദ്വാരയില്‍ കഴിഞ്ഞദിവസം ഭീകരരുമായുള്ള വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍ അപമാനിച്ചുവെന്നാരോപിച്ച് മുന്‍ സൈനികനും സംവിധായകനുമായ മേജര്‍ രവി രംഗത്ത്.
കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യവേ, ‘തീവ്രവാദികള്‍ക്ക് രണ്ട് സൈനികരെ വധിനായി’ എന്ന സുനിലിന്റെ പരാമര്‍ശമാണ് മേജര്‍ രവി ചൂണ്ടിക്കാണിക്കുന്നത്. രാജ്യസ്നേഹമില്ലാത്തവന്റെ മനസ്സില്‍ വരുന്ന വാക്കാണിത്. ഇതുപോലെയുള്ള റിപ്പോര്‍ട്ട് കേള്‍ക്കുന്ന സമയത്ത് ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ തനിക്ക് താങ്ങാനാവില്ല. തെറ്റുപറ്റിയതാണെങ്കില്‍ അത് പരസ്യമായി ഏറ്റുപറയണം. അതില്ലാത്തിടത്തോളം കാലം തങ്ങളെപ്പോലെ രാജ്യസ്നേഹമുള്ള പട്ടാളക്കാര്‍ പ്രതികരിക്കുമെന്നും മേജര്‍ രവി പറഞ്ഞു.
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ അശുതോഷ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുന്നത്.ശനിയാഴ്ച രാത്രി തുടങ്ങിയ സൈനിക നീക്കം മണിക്കൂറുകൾ നീണ്ടു. മേജര്‍ അനുജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേശ് എന്നിവരാണ് കേണല്‍ അശുതോഷിനൊപ്പം ഹന്‍ഡ്വാര ഓപ്പറേഷനില്‍ വീരമൃത്യുവരിച്ച മറ്റ് സൈനികര്‍.
മേജര്‍ രവിയുടെ വാക്കുകള്‍ കേള്‍ക്കാം..
https://www.facebook.com/blackcatravi/videos/2358281271144057/
Post Your Comments