CinemaLatest NewsKeralaNewsEntertainment

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറഞ്ഞ ‘മേജർ’ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ സ്പർശിക്കുന്ന സിനിമയെന്ന് അല്ലു അർജുൻ

പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറഞ്ഞ ‘മേജർ’ സിനിമയെ പുകഴ്ത്തി അല്ലു അർജുൻ. അദിവി ശേഷ് നായകനായ ചിത്രത്തിനെ പ്രശംസിക്കുകയാണ് അല്ലു അർജുൻ. മേജർ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ തൊടുന്ന സിനിമയാണെന്ന് അല്ലു പറഞ്ഞു. അദിവി ശേഷിന്റെ പ്രകടനത്തേയും അല്ലു അർജുൻ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:ചർമ്മത്തിലും മുടിയിലും വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വൈകിപ്പിക്കാൻ

ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളിലും രാജ്യസ്നേഹം വിളിച്ചോതുന്ന പ്രതികരണത്തോടെയാണ് പ്രേക്ഷകർ തിയേറ്റർ വിട്ടത്. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിവസം തന്നെ ലഭിക്കുന്നത്. ശശി കിരൺ ടിക്ക സംവിധാനം ചെയ്ത മേജർ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി. കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button