Latest NewsNewsInternational

ഇറ്റലിയിലെ കൊളോസിയം ചുവന്നു; ഇത് പാകിസ്ഥാനോടുള്ള പ്രതിഷേധം

 

റോം: കൊളോസിയത്തെ ചുവന്ന പ്രകാശത്തില്‍ നിറച്ച് പാകിസ്ഥാനോടുള്ള ഇറ്റലിയുടെ പ്രതിഷേധം. പാകിസ്ഥാനിലെ മതനിന്ദ നിയമത്തിനെതിരെയാണ് പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊളോസിയത്തെ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചത്.

മതനിന്ദാ കുറ്റമാരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷ കാത്ത് കഴിയുന്ന അസിമാ ബീവിയുടെ ഭര്‍ത്താവിനെയും മകളെയും കാണാനും സംസാരിക്കാനും നൂറുകണക്കിന് ആളുകളാണ് കൊളോസിയത്തിലെ പരിപാടിയില്‍ എത്തിയത്. 2010 മുതല്‍ തടവിലാണ് അസിമാ ബീവി. അയല്‍വാസികള്‍ അവരുപയോഗിക്കുന്ന ഗ്ലാസ്സില്‍ നിന്ന് വെള്ളം കുടിക്കാന്‍ ക്രിസ്ത്യാനിയായ അസിമാവീവിയെ അനുവദിക്കാഞ്ഞതിനെതിരെ അസിമാ ബീവി നടത്തിയ പരാമര്‍ശമാണ് മതനിന്ദയായി ആരോപിക്കപ്പെട്ടത്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ പാകിസ്ഥാനിലെ മതനിന്ദാ നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു. സ്ഥാപിത താല്പര്യങ്ങള്‍ക്കായി നിയമം വളച്ചൊടിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. മുസ്ലീം ഇതര മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യാനാണ് മതനിന്ദാ നിയമത്തിലൂടെ പാകിസ്താന്റെ ശ്രമമെന്ന് ഇറ്റാലിയന്‍ ബിഷപ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ആര്‍ച്ബിഷപ് നൂണ്‍സിയോ ഗാലന്റിനോ അഭിപ്രായപ്പെട്ടു.

അസിമാ ബീവിയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു കൊളോസിയത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button