ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിനോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ കൊലപ്പെടുത്തിയത് ഗുരുതരമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. അതിനിടെ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. മാവോജിയും മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മധുവിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികള്‍ അന്വേഷിക്കുമെന്ന് മാവോജി പറഞ്ഞു.
Also Read : മധുവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തുവെന്നും ഐജിയോടും സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നേരായ മാര്‍ഗത്തില്‍ കൊണ്ടുപോകുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും മാവോജി കൂട്ടിച്ചേര്‍ത്തു
Post Your Comments