ഓസ്‌ട്രേലിയയില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യ കൊലപ്പെടുത്തിയതിൽ പിതാവ് ഏബ്രഹാമിന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു. അവർ ഇനി വെളിച്ചം കാണരുതെന്നാണ് എന്റെ അഭിപ്രായം. ഇവളെയും ഞങ്ങള്‍ ഞങ്ങളുടെ മോളെ പോലെയാ സ്നേഹിച്ചത് എന്നിട്ടും ഇവള്‍ ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങള്‍ക്ക് വിഷമമുണ്ട്. അവള്‍ക്ക് വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ? ആദ്യം തങ്ങള്‍ വിചാരിച്ചത് രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്നാണ്. കോടതി വിധി വന്നതോടെ രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ട് ദൈവം അതില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും എബ്രഹാം പറയുകയുണ്ടായി.
ഞങ്ങള്‍ അത്രമേല്‍ സ്നേഹിച്ചിരുന്ന ഒരു പെണ്ണായിരുന്നു സോഫിയ. സയനേഡാണ് മകന്റെ മരണകാരണം എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം മുമ്പ് കൂടി ഞങ്ങളെ ഫോണില്‍ വിളിച്ച് ഞാന്‍ സുഖമായിരിക്കുന്നുവെന്ന് മോന്‍ പറഞ്ഞതാണ്. അന്ന് ചേട്ടത്തിയുടെ വീട്ടില്‍ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാന്‍ വരും. ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞതിന്റെ പിറ്റേന്നാണ് സംഭവം നടന്നത്. ഇനി കുഞ്ഞിനെ വിട്ടുകിട്ടുകയെന്ന ഒരൊറ്റ ആഗ്രഹമേയുള്ളൂ. അതിനായി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വഷണ വേളയില്‍ ഓസീസ് പൊലീസ് തങ്ങളുമായി ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. കുട്ടിയെ കിട്ടണമെങ്കില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്യണമെന്നാണ് അവര്‍ വ്യക്തമാക്കിയത്.’കേസ് നടത്തിപ്പ് ചെലവേറിയതായിരിക്കുമെന്നാണ് അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ടെന്നും എബ്രഹാം വ്യക്തമാക്കി.
Post Your Comments