തിരുവനന്തപുരം: രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ ചികിത്സയിലായിരുന്ന പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന്‍ ആശാരി(55)യാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ മുരുകനെ വാര്‍ഡില്‍ നിന്നും കാണാതായി. ഭാര്യ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും ജീവനക്കാരും നടത്തിയ തിരച്ചിലാണ് ഇയാളെ മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ALSO READ ;അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ 17ന് ചികിത്സ തേടിയെത്തിയ മുരുകന്‍ ആശാരിക്ക് ചികിത്സക്കിടെ അര്‍ബുദബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തിമേല്‍ നടപടി സ്വീകരിച്ചു.
Post Your Comments