മുസഫര്‍പൂര്‍: അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബിഹാറിലെ മുസഫര്‍പൂരിൽ ഉച്ചയ്ക്ക് 1.30ഓടെ അതിവേഗത്തില്‍ വന്ന മഹേന്ദ്ര ബൊലേറോ കാര്‍ ദേശീയ പാത മുറിച്ചുകടക്കാൻ നിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറി ഒന്‍പത് പേരാണ് മരിച്ചത്. ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു.ഇവര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും, പാറ്റ്ന ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ദേശീയ പാത മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന്റെ മറുഭാഗത്ത് നില്‍ക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വാഹനം നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ഓടി രക്ഷപെട്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
ALSO READ ;ബൈക്കപകടത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ ദുരൂഹത: പരാതിയുമായി ഭാര്യ
Post Your Comments