പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി മധുവിന്റെ സഹോദരി. മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.
വര്‍ഷമോള്‍ എന്ന ഓട്ടോയിലും വേറെ വണ്ടികളിലുമായി 20 ഓളം ആള്‍ക്കാരാണ് മുക്കിലിയില്‍ മധുവിനെ തേടിപുറപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത് കരുതിക്കൂട്ടിയുള്ള കൊലപാകമാണെന്ന വ്യക്തമാണ്. മുക്കാലിയില്‍ നിന്ന് 3.5 കിലോമീറ്റര്‍ ഉള്ളിലുള്ള അജുമുടി എന്ന സ്ഥലത്ത് കഞ്ഞി വച്ചു കൊണ്ടിരുന്ന മധുവിനെ ഇവര്‍ പിടികൂടിയ ശേഷം തുടര്‍ന്ന് വലിച്ചിഴച്ചു കൊണ്ട് വന്ന് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ഇതിലും ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍ ഇതിനെല്ലാം ചുക്കാന്‍ പിടിച്ചതും വഴികാട്ടിയതും ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്.
Also Read : ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമ്മ
അതേസമയം മധുവിന്റെ കൊലപാതകത്തില്‍ വനം വകുപ്പിനെതിരെ ഗുരുതരാരോപണം ഉയര്‍ന്നിരിന്നു. ക്രൂരപീഡനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയെന്നു ദ്രിക്‌സാക്ഷികള്‍. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുഖത്തൊഴിച്ചു കൊടുക്കുകയായിരുന്നു. മധുവിനെ കാട്ടില്‍ നിന്നും പിടികൂടി ആരവങ്ങളോടെ യാണ് കൊണ്ട് വന്നതെന്നും ദ്രിക്‌സാക്ഷികള്‍ പറഞ്ഞു. വനം വകുപ്പിന്റെ ജീപ്പ് അകമ്പടി സേവിച്ചെന്നും അവര്‍ പറഞ്ഞു. വനം വകുപ്പിനെതിരെ ഗുരുതരാരോപണവുമായി മധുവിന്റെ സഹോദരിയും രംഗത്തെത്തി.
Post Your Comments