KeralaLatest NewsNews

ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമ്മ

അട്ടപ്പാടി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മധുവിന്റെ അമ്മ. തന്റെ മകനെ അവര്‍ തല്ലിക്കൊന്നതാണെന്നും നാട്ടുകാരും പ്രദേശത്തെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് മകനെ തല്ലിക്കൊന്നതെന്നും മധുവിന്റെ അമ്മ മല്ലി ആരോപിച്ചു. മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ ഉടന്‍ പിടിക്കുമെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. അന്വേഷണത്തിന് ഡിജിപിക്കും എസ്പിക്കും നിര്‍ദ്ദേശം നല്‍കിയെന്നും എസ്.പി നേതൃത്വം നല്‍കുന്ന സംഘമാണ് കേസ് അന്വേഷിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button