Latest NewsKeralaNews

മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നു: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പൊലീസിന് പരാതി നല്‍കി

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നതില്‍ ആശങ്കയറിയിച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​ക്കും പ​രാ​തി ന​ല്‍​കി.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും നി​ര്‍​ഭ​യ​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​വ​കാ​ശ​ത്തി​ന്‍റെ നി​ഷേ​ധ​മാ​ണ് ഇതെന്നും പരാതിയിൽ പറയുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണു ചെയ്യുന്നതെന്നും യൂണിയൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button