മുംബൈ : പിൻബി ബാങ്ക് തട്ടിപ്പ് പ്രതി നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോക്സിയുടേയും മുഴുവന്‍ സ്വത്തുക്കളും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കന്പനി നിയമ ട്രൈബ്യൂണലിനെ കേന്ദ്ര കന്പനികാര്യ വകുപ്പ് സമീപിച്ചു. നീരവ് മോദി, ഭാര്യ എമി മോദി, മോദിയുടെ സഹോദരന്‍ നിശാല്‍ എന്നിവരും കേസില്‍ പ്രതികളാണ്.
പിൻബി തട്ടിപ്പിൽ ഉൾപ്പെട്ട 64 പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് സര്‍ക്കാരിന്റെ നീക്കം തുടങ്ങിയത്. നീരവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കന്പനികളുടേയും ട്രസ്റ്റുകളുടേയും സ്വത്തുക്കളുൾപ്പടെ ഏറ്റെടുക്കും. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചിരുന്നു. ഇതില്‍ 30 കോടി രൂപയുടേതു നിക്ഷേപവും ശേഷിക്കുന്നത് ഓഹരികളുമാണ്. ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ ശേഖരവും ഇന്നലെ പിടിച്ചെടുത്തു. ഒരാഴ്ചത്തെ റെയ്ഡിനിടെ 176 സ്റ്റീല്‍ അലമാരകള്‍, 158 വലിയ പെട്ടികള്‍, 60 കണ്ടെയ്നറുകള്‍ എന്നിവ നിറയെ സാധനങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 5870 കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
കേസിൽ ചോദ്യംചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പട്ട് നീരവ് മോദിയുടെ ഭാര്യ എമിക്ക് ഇ.ഡി സമന്‍സ് അയച്ചു. അന്നുതന്നെ ഹാജരാകാന്‍ നീരവിനും ബിസിനസ് പങ്കാളിയായ അമ്മാവന്‍ മെഹുല്‍ ചോക്സിക്കും സമന്‍സ് അയച്ചിട്ടുണ്ട്. എന്നാൽ പാസ്പോര്‍ട്ട് മരവിപ്പിച്ചിരിക്കുന്നതിനാല്‍ എത്താനാകില്ലെന്നാണ് നീരവ് മോദി അറിയിച്ചത്.
also read:ഇരട്ട സ്ഫോടനം : 18 പേര് മരിച്ചു 20 പേർക്ക് പരിക്ക്
Post Your Comments