ലണ്ടന്‍: ഇന്ത്യയില്‍ നിന്നു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി.വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു കടന്ന രത്ന വ്യാപാരിയാണ് നീരവ് മോദി. അഞ്ചാം തവണയാണ് യുകെയിലെ കോടതി മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 200 കോടി യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നീരവ് മോദി കൈമാറ്റ നടപടികള്‍ക്കെതിരേ നിയമപോരാട്ടം നടത്തുകയാണ്. മേയിലാണ് ഇതിന്റെ വിചാരണ നടക്കുന്നത്. സ്കോട്ട്ലന്‍ഡ് യാര്‍ഡ് മോദിക്കെതിരേ കൈമാറ്റ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായ മോദിയെ വാണ്ട്സ്വര്‍ത്ത് ജയിലിലാണു പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, നീരവ് മോദിയിൽ നിന്ന് പിടിച്ചെടുത്ത അത്യപൂർവ പെയിന്റിംഗുകളും ആഡംബര കാറുകളും ലേലം ചെയ്യാൻ ബോംബൈ ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയെ സുപ്രീം കോടതി അനുവദിച്ചതിനെ തുടർന്നാണിത്. നീരവ് മോദിയുടെ ട്രസ്റ്റായ രോഹിൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 15 അപൂർവ പെയിന്റിംഗുകൾ ലേലം ചെയ്യാൻ ഇതിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിയും.
നീരവ് മോദിയുടെ മകൻ രോഹിൻ മോദി സമർപ്പിച്ച ഹർജിയും ബോംബെ ഹൈക്കോടതി തള്ളി. സമഗ്രമായ അന്വേഷണത്തിന് ശേഷം പിടിച്ചെടുത്ത പെയിന്റിംഗുകൾ ലേലം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് തീരുമാനത്തെ രോഹിൻ വെല്ലുവിളിച്ചിരുന്നു. പെയിന്റിംഗുകൾ നീരവ് മോദിയുടേതല്ലെന്നും രോഹിൻ ട്രസ്റ്റിന്റെ സ്വത്താണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരുന്നത് .പക്ഷേ കോടികൾ വിലമതിക്കുന്ന ഈ പെയിന്റിംഗുകൾ വാങ്ങിയത് തട്ടിപ്പ് വഴി ഉള്ള പണം കൊണ്ടാണെന്നു കോടതിക്ക് മുമ്പാകെ തെളിയിക്കാൻ എൻഫോഴ്സ്മെന്റ് ഏജൻസിക്ക് കഴിഞ്ഞിരുന്നു.
Post Your Comments