Latest NewsIndia

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാ​ജ്യം വി​ടു​ന്ന​വര്‍ക്കെതിരെ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ ​

ന്യൂ​ഡ​ൽ​ഹി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാ​ജ്യം വി​ടു​ന്ന​വ​രു​ടെ സ്വ​ത്ത് കണ്ടുകെട്ടാന്‍ അ​ധി​കാ​രം ന​ൽ​കു​ന്ന ബില്ലിന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അ​നു​മ​തി നൽകി. മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം വാ​യ്പാ ത​ട്ടി​പ്പു​കാ​രു​ടെ സ്വ​ത്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ട് രൂ​പ​ത്തി​ന് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളോ​ടെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. 100 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം വിടുകയോ നി​യ​മ​ത്തി​നു മു​ന്നിൽ ഹാ​ജ​രാ​കാ​തി​രി​ക്കുയോ ചെയ്യുന്നവരുടെ സ്വ​ത്ത് ക​ണ്ടു കെ​ട്ടാൻ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെയുന്നു.

കോ​ടികൾ ത​ട്ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ടു​വി​ട്ട​വ​രു​ടെ സ്വ​ത്തു​ക്ക​ൾ നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന്‍റെ അടിസ്ഥാനത്തിൽ നാ​ടു​വി​ട്ട​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ബാ​ങ്കി​നു ക​ണ്ടു​കെ​ട്ടാ​നാ​കാത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലുള്ളപോലെ സ​മാ​ന നി​യ​മ​നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഒരുങ്ങിയത്.

9000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​തെ കിം​ഗ് ഫി​ഷ​ർ ഉ​ട​മ വി​ജ​യ് മ​ല്യ രാ​ജ്യം വി​ട്ട​തോടെയാണ് ഇ​ത്ത​ര​മൊ​രു ബില്ല് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറെടുത്ത തുടങ്ങിയത്. ശേഷം പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്നും 11,400 കോ​ടി രൂ​പ ത​ട്ടി നീ​ര​വ് മോ​ദിയും ​ഡൽ​ഹി ഓ​റി​യ​ന്‍റ​ൽ ബാ​ങ്കി​ൽ നി​ന്നു 389 കോ​ടി രൂ​പ ത​ട്ടി 2014ൽ ​ത​ന്നെ രാ​ജ്യം വി​ട്ടി​രു​ന്ന ആ​ഭ​ര​ണ ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും കേ​സു​ക​ൾ കൂ​ടി തു​ട​ർ​ച്ച​യാ​യി വ​ന്ന​തോ​ടെ​ സർക്കാർ നടപടികൾ ശക്തമാക്കി.

ALSO READ ;കേരളത്തിലെ വന്‍കിട ജ്വല്ലറികളെ ലക്ഷ്യമിട്ട് കേന്ദ്രം : നാല് വമ്പന്‍ ജ്വല്ലറികള്‍ നിരീക്ഷണത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button