ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. നവംബര്‍ 11 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കഴിഞ്ഞ മൂന്ന് തവണയും വെസ്റ്റ് മിനിസ്റ്റര്‍ കോടതി നീരവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ALSO READ: നിർമ്മാണ നിയന്ത്രണം ഇനി ഇടുക്കിയിൽ 8 വില്ലേജുകളിൽ മാത്രം
ലണ്ടനിലെ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിസ്തരിച്ചത്. പിഎന്‍ബിയില്‍ നിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്‌കോര്‍ടലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്.
ALSO READ: ചിക്കനും, ആപ്പിളും ഇനി വിലക്കുറവിൽ; ഇന്ത്യ അമേരിക്ക പുതിയ ചുവടുവെയ്പ്പ്
അന്വേഷണങ്ങള്‍ക്കായി നിരവ് മോദിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഇതിനായുള്ള വിചാരണ അടുത്ത മെയിൽ തുടങ്ങുമെന്നാണ് ലണ്ടന്‍ കോടതി അറിയിച്ചത്.
Post Your Comments