തിരുവനന്തപുരം: പോലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അഡ്മിനാകാന്‍ ക്ഷണിക്കുന്നു. പൊലീസിനായി സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിന്റെ ഭഗമായാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. മധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും വരുന്ന പൊലീസിനെതിരായ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ഡിജിപി മുതല്‍ പൊലീസുകാര്‍ വരെ ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കും. ഓരോ യൂണിറ്റിലും 256 പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പകള്‍ ഉണ്ടാക്കും. ഓരോ ഗ്രൂപ്പിലെ അഡ്മിന്‍മാര്‍ മാത്രം ചേര്‍ന്ന് മറ്റൊരു ഗ്രൂപ്പുണ്ടാകും. അതില്‍ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.
സംസ്ഥാനത്തെ എല്ലാ അഡ്മിന്‍മാരും ചേര്‍ന്ന ഈ ഗ്രൂപ്പിലേക്ക് ഒരു സന്ദേശമെത്തിയാല്‍ ആ സമയംതന്നെ താഴേക്കെത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യാനായി കഴിവുള്ളവരുടെ ബയോഡേറ്റയും പൊലീസ് മേധാവി ക്ഷണിച്ചിട്ടുണ്ട്. അഭിമുഖത്തിലൂടെയാണ് അഡ്മിന്‍മാരെ തെരഞ്ഞെടുക്കുന്നത്.
Post Your Comments