തൃശൂര്‍: രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷക്കാലമായി അസാധാരണ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യമാണ് ചര്‍ച്ചയാകേണ്ടത്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണ്. രാജ്യവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ശക്തമായ വെല്ലിവിളികള്‍ നേരിടുകയാണെന്നും യെച്ചൂരി പറഞ്ഞു.
ഇക്കാര്യത്തില്‍ സിപിഐഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. ഒരു ദശകമായി രാജ്യം ആഗോളവത്കരണ പ്രതിസന്ധി നേരിടുകയാണ്. ചെലവ് ചുരുക്കലിന്റെ തീരുമാനങ്ങള്‍ തൊഴിലാളി വര്‍ഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തൃശൂരില്‍ നടക്കുന്ന സിപിഐഎം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
Post Your Comments