തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സിനിമകളുടെ സ്‌ക്രീനിങ് ഇന്ന് തുടങ്ങും. കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലാണ് സ്‌ക്രീനിങ് നടക്കുന്നത്. അവാര്‍ഡ് കമ്മിറ്റി രണ്ടായി തിരിഞ്ഞ് 56 സിനിമ വീതം കാണും. അന്തിമ റൗണ്ടില്‍ എത്തുന്ന ചിത്രങ്ങള്‍ ആവശ്യമെങ്കില്‍ കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരിക്കല്‍ കൂടി കണ്ട ശേഷമാകും അവാര്‍ഡ് നിശ്ചയിക്കുക. മത്സരിക്കുന്ന 112 സിനിമകളില്‍ 20 എണ്ണമെങ്കിലും മികച്ചവയാണ്. ഇതില്‍ അഞ്ചെണ്ണമെങ്കിലും അവസാന റൗണ്ടില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു. കഥ, രചന വിഭാഗങ്ങള്‍ക്കായി പ്രത്യേക ജൂറിയെ നിയോഗിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
Also Read : എന്തുകൊണ്ട് വിനായകന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്? പി.ആര്‍ രാജ് എഴുതുന്നു
ഇന്നു തുടങ്ങും. അവാര്‍ഡ് പ്രഖ്യാപനം മാര്‍ച്ച് 12 ന് നടത്താനാണ് ആലോചന. ഇത്തവണ 112 സിനിമകളാണു മത്സരിക്കുന്നത്. ഏഴെണ്ണം ബാലചിത്രങ്ങളാണ്. കഥാ വിഭാഗത്തില്‍ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനിയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍. രചനാ വിഭാഗത്തില്‍ ഡോ. പി.കെ.രാജശേഖരന്‍ ചെയര്‍മാനായ ജൂറിയില്‍ എഴുത്തുകാരായ പ്രഫ.എ.ജി.ഒലീന, ഡോ.പി. സോമന്‍ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണു രണ്ടു ജൂറിയുടെയും മെംബര്‍ സെക്രട്ടറി.
Post Your Comments