കണ്ണൂര്‍ : മാമ്പറത്തുനിന്ന് അഞ്ചുദിവസം മുമ്പു ബോംബിനൊപ്പം കണ്ടെത്തിയ, കണ്ണൂരില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ്, ഷുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച, പ്രത്യേകതരം ആയുധം അതിമാരകമെന്നു പോലീസ്. ഇരയ്ക്ക് മാരകമായ മുറിവുകള്‍ ഉറപ്പാക്കണമെന്ന ഉദ്ദേശത്തോടെ പ്രത്യേകം നിര്‍മിക്കുന്നവയാണ് ഇത്തരം ആയുധങ്ങള്‍. വെട്ടിയാല്‍ ഗുരുതരമായി മുറിവേല്‍ക്കുകയും അസ്ഥികള്‍ തകരുകയും ചെയ്യും. തുന്നിക്കെട്ടാന്‍ പോലും സാധ്യമാകാത്ത വിധത്തിലായിരിക്കും ഈ ആയുധം കൊണ്ട് മുറിവേറ്റ ഇരയുടെ അവസ്ഥ.
ബൈക്കിന്റെ ചെയിന്‍ സോക്കറ്റിന്റെ ഭാഗമായുള്ള പല്‍ച്ചക്രം പകുതി മുറിച്ചു സ്റ്റീല്‍ പൈപ്പില്‍ വിളക്കി പിടിപ്പിച്ച നിലയിലുള്ളതാണ് പുതിയ തരം ആയുധങ്ങള്‍. ഇത്തരം ആയുധങ്ങളുടെ നിര്‍മാണത്തിനായുള്ള വസ്തുക്കള്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴികൊടുക്കാതെ എത്തിക്കാന്‍ പറ്റുമെന്നതും അക്രമികളെ ആയുധങ്ങളുടെ കാര്യത്തില്‍ പുത്തന്‍ ഗവേഷണത്തിന് പ്രേരിപ്പിക്കുന്നതായാണ് സൂചനകള്‍.
ഇവ നിര്‍മിക്കാനും ഏറെ ചെലവില്ലെന്നതും അക്രമികളെ ഇത്തരം ആയുധങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നു. ഷുഹൈബിനെ വെട്ടിയതും ഇതേ ആയുധമുപയോഗിച്ചാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നോട്ട് വളഞ്ഞ വാളുകള്‍ കൊണ്ടാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടതെന്ന് ഷുഹൈബിനൊപ്പം ആക്രമിക്കപ്പെട്ട നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Post Your Comments