മട്ടന്നൂര്‍ : ഷുഹൈബ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദീപശിഖ-കൊടിമര-ഛായാചിത്ര ജാഥ നടത്തി. ഷുഹൈബ് കൊല്ലപ്പെട്ട എടയന്നൂരില്‍ നിന്നും തുടങ്ങിയ ജാഥ മട്ടന്നൂരിലെ ബസ് സ്റ്റാന്‍ഡ് സമ്മേളന നഗരിയില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റിജില്‍ മാക്കുറ്റി ദീപശിഖാ ജാഥയ്ക്ക് നേതൃത്വം നല്കി.
പതാകജാഥയ്ക്ക് അമൃതാ രാമകൃഷ്ണനും കൊടിമര ജാഥയ്ക്ക് കെ.കമല്‍ജിത്തും ഛായാചിത്ര ജാഥയ്ക്ക് ഓ.കെ.പ്രസാദും നേതൃത്വം നല്കി. ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂര്, ജോഷി കണ്ടത്തില്‍, വിനേഷ് ചുള്ളിയാന്‍, സുധീപ് ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. ബുധനാഴ്ച്ച മട്ടന്നൂരില്‍ യുവജനറാലിയും പൊതുസമ്മേളനവും നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടകാ മന്ത്രി ഡി.കെ.ശിവകുമാര്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് തുടങ്ങി പ്രമുഖര്‍ സംസാരിക്കും. വെകുന്നേരം 3.30 നാണ് യുവജനറാലി ആരംഭിക്കുക.
Post Your Comments