കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, ടി കെ അസ്കര്‍, കെ അഖില്‍, സിഎസ് ദീപ് ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഹീനമായ രാഷ്ട്രീയ കൊലപാതകത്തിന് കടുത്ത നടപടി വേണമെന്നും ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചു.
2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അര്‍ദ്ധരാത്രിയാണ് ഔരു സംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്. കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ ഷുഹൈബിനെ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ ഷുഹൈബിനേയും പരിക്കേറ്റവരേയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികള്‍ വൈകിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കും മുമ്പേ ഷുഹൈബ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.
Post Your Comments