Latest NewsKerala

‘എന്റെ മോനെ വെട്ടിക്കൊന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ ഷുഹൈബേ പേപ്പട്ടി എന്നു വീടിന് മുന്നില്‍ കൂടി മുദ്രാവാക്യം വിളിച്ചുകൊണ്ടു പോയവരാണവര്‍’ :- കൃപേഷിന്റെയും ശരത്തിന്റെയും വീടുകളില്‍ ഷുഹൈബിന്റെ പിതാവ്

കാസര്‍കോട് : പെരിയയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വെട്ടിക്കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടില്‍ ആശ്വാസ വാക്കുകളുമായി രക്തസാക്ഷി ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് അദ്ദേഹം ഈ അച്ഛന്‍മാരില്‍ താന്‍ തന്നെതന്നെയാണ് കാണുന്നതെന്ന് പറഞ്ഞു. കൃത്യം ഒരു വര്‍ഷം മുന്‍പാണ് മട്ടന്നൂരില്‍ വെച്ച് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായി ഷുഹൈബ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കാനും മുഹമ്മദ് മറന്നില്ല, തന്റെ മകന്‍ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്റെ വീട്ടിന് മുന്നില്‍ കൂടി ഷുഹൈബെ പേപ്പട്ടിയെന്ന് മുദ്രാവാക്യം വിളിച്ചവരാണവരെന്നും മൂഹമ്മദ് പറഞ്ഞു. ഞാനും ഭാര്യയും വിടിനകത്തിരുന്ന് കേള്‍ക്കുന്നുണ്ടത്. വെട്ടിക്കൊന്നിട്ടും വീണ്ടും വീണ്ടും വെട്ടുകയാണവര്‍’ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

‘എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്? കൃത്യം ഒരു വര്‍ഷം മുമ്പ് ഇതേ പോലെ നെഞ്ച് തകര്‍ന്നിരുന്നവനാണ് ഞാനും. ഒരാളുടെയും ആശ്വാസവാക്കുകള്‍ എനിക്ക് സമാധാനം നല്‍കിയില്ല. കൃപേഷിന്റെയും ശരത്തിന്റെയും അച്ഛന്മാരെ കാണുമ്പോഴും ഞാന്‍ തന്നെയാണല്ലോ അവരെന്നാണ് തോന്നിയത്. ഞാന്‍ തന്നെയാണവര്‍. നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് വ്യത്യാസമില്ല. അത് കണ്ണൂരായാലും കാസറഗോഡായാലും; ഇടറിയ ശബ്ദത്തില്‍ മുഹമ്മദ് പറയുന്നു.

കൃപേഷിന്റെ വീട് കണ്ടപ്പോള്‍ തന്നെ തകര്‍ന്നുപോയി. എത്ര ദയനീയതയാണ്. എന്തിനാണവര്‍ ഇങ്ങനെ മനുഷ്യനെ വെട്ടിക്കൊല്ലുന്നത്. അതും കൊച്ചു പിള്ളേരേ എത്ര കൂരമായിട്ടാണ് കൊല്ലുന്നത് തന്നെ വെട്ടി വെട്ടി ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം. ഭരണം കൈയിലുണ്ടെന്നു കരുതി ഇങ്ങനെ മനുഷ്യനെ കൊല്ലാനിറങ്ങരുത്. ജനങ്ങള്‍ പ്രതിഷേധിക്കണം. ജനങ്ങള്‍ ഇവര്‍ക്കെതിരേ ഇറങ്ങണം അവസാനിപ്പിക്കണം ഈ കൊലവിളി’ മുഹമ്മദ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button