ഹൈദരാബാദ്: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം 56 കാരന് ലഭിച്ചത് തുടിക്കുന്ന രണ്ട് ഹൃദയം. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്‌നുള്ള ശസ്ത്രക്രിയയില്‍ പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ് അപൂര്‍വ പ്രതിഭാസത്തിനു വഴിയൊരുക്കിയത്.
17വയസ്സുകാരന്റെ ഹൃദയമാണ് 56കാരന് പുതിയതായി ഘടിപ്പിച്ചത്. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. ദാതാവിന്റെ ഹൃദയം സ്വീകര്‍ത്താവില്‍ മാറ്റിവയ്ക്കുന്നത് എളുപ്പമില്ലെന്ന് ഡോ. എ. ഗോപല കൃഷ്ണ ഗോഖലെ മനസിലാക്കി.
ദാതാവിന്റെ ഹൃദയം സ്വീകര്‍ത്താവിന്റെ ഹൃദയത്തേക്കാള്‍ ചെറുതായിരുന്നു. ഇതാണ് പഴയ ഹൃദയം മാറ്റിവയ്ക്കുന്നതിനു പകരം പുതിയ ഹൃദയവും കൂടി ശരീരത്തില്‍ ഘടിപ്പിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. പക്ഷേ ഇരുഹൃദയങ്ങളും ഒരേ സമയം പ്രവര്‍ത്തിച്ചതോടെ രോഗിയുടെ ശ്വാസകോശത്തിലെ രക്ത സമ്മര്‍ദ്ദം നാലു മടങ്ങ് വര്‍ധിച്ചു. സങ്കീര്‍ണമായ ഈ പ്രശ്നം ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയിലൂടെ പരിഹരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments