ന്യുഡല്‍ഹി: നീരവ് മോഡിക്കെതിരായ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകള്‍ തകര്‍ന്നടിയുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വിജയ് അഗര്‍വാള്‍ വ്യക്തമാക്കി. ഈ കേസിലും 2ജി തട്ടിപ്പ്, ബൊഫോഴ്സ്, ആരുഷി കേസുകളില്‍ സി.ബി.ഐ നേരിട്ടതിനു സമാനമായ തിരിച്ചടി ഉണ്ടാകും.
read also: പ്രമുഖ ജ്വല്ലറി വ്യവസായിക്കെതിരെ പണതട്ടിപ്പ് കേസ്
അനാവശ്യമായ ബഹളം പി.എന്‍.ബിയും അന്വേഷണ ഏജന്‍സികളും ഉണ്ടാക്കുകയാണ്. അവരുടെ പക്കൽ നീരവ് മോഡി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ഒന്നും തന്നെ ഇല്ല. തെറ്റായി ഒന്നും തന്റെ കക്ഷി ചെയ്തിട്ടില്ല. അദ്ദേഹം കുറ്റക്കാരനുമല്ല. ഇപ്പോള്‍ രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന നീരവ് ഒളിച്ചോടിയിട്ടില്ല. അദ്ദേഹം വിദേശത്തുള്ള ബിസിനസ് നോക്കുന്നതിനായി പോയതാണെന്നും അഗര്‍വാള്‍ പറഞ്ഞു.
Post Your Comments