തിരുവനന്തപുരം: ജെറ്റ് എയര്‍വേസ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു. മസ്ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വേസാണ് യാത്ര ഉപേക്ഷിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇതോടെ യാത്രക്കാരുടെ പ്രതിഷേധം വലിയ ബഹളത്തിനിടയാക്കി.
യന്ത്രത്തകരാര്‍ മൂലം യാത്ര ഉപേക്ഷിച്ചത് രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേസ് ആണ്. വിമാനം റദ്ദാക്കിയ വിവരം പരിശോധനകള്‍ എല്ലാം കഴിഞ്ഞ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കയറിയ ശേഷമാണ് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ ഇതോടെ പ്രതിഷേധവും തുടങ്ങി.
read also: ആൾദൈവത്തിന് വേണ്ടി കാത്തു നിന്നു : ജെറ്റ് എയര്‍വേസ് മണിക്കൂറുകള്‍ വൈകി
വിമാനത്തിൽ നാളെ മസ്ക്കറ്റിലെത്തി ജോലിയില്‍ പ്രവേശിക്കേണ്ടവരും മറ്റും ഉണ്ട്. വിമാന കമ്പനി അധികൃതര്‍ ഇവര്‍ക്കായി ഇന്നു തന്നെ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു. നാളത്തെ സര്‍വീസില്‍ മറ്റുള്ളവര്‍ക്കായി സൗകര്യം ഒരുക്കും. എന്നാല്‍ വിമാന കമ്പനി അധികൃതര്‍ ഇന്ന് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ പോയി മടങ്ങിയെടുത്തുന്നതിനുള്ള ടാക്സി ചാര്‍ജ് അടക്കമുള്ള ചെലവുകള്‍ വഹിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഉച്ചകഴിഞ്ഞും തര്‍ക്കം തുടരുകയാണ്.
Post Your Comments