IndiaNews

ആൾദൈവത്തിന് വേണ്ടി കാത്തു നിന്നു : ജെറ്റ് എയര്‍വേസ് മണിക്കൂറുകള്‍ വൈകി

ന്യൂഡല്‍ഹി: ആള്‍ദൈവം ആസാറാം ബാപ്പുവിനെ കയറ്റുന്നതിനായി ജോഥാപൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേസ് കാത്തിരുന്നത് മണിക്കൂറുകൾ. വൈദ്യ പരിശോധയ്ക്കായി ബാപ്പുവിനെ ജോഥ്പൂരില്‍ നിന്നും ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രാവിലെ 10.30 ന് പുറപ്പെടേണ്ട വിമാനം രണ്ടു മണിയോടെയാണ് യാത്ര തിരിച്ചത്.

ജോഥ്പൂരിലെ ആശ്രമത്തില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 72കാരനായ ബാപ്പുവിനെ 2013 ഓഗസ്റ്റിൽ പോലീസ് അറസ്റ്റു ചെയ്തത്. വിമാനം പുറപ്പെടാനുള്ള സമയത്തിനു മുന്‍പേ ബാപ്പുവിന്‍റെ ഭക്തർ വിമാനത്തിനുള്ളിൽ കടന്നിരുനെങ്കിലും മുദ്രാവാക്യങ്ങൾ വിളിച്ച് ഇവർ ബഹളമുണ്ടാക്കി. ഉച്ചകഴിഞ്ഞ് 1.30ഓടെ ബാപ്പുവുമായി പോലീസ് എത്തി. അതിനു ശേഷവും സീറ്റിൽ ഇരിക്കാനോ സീറ്റ് ബെൽറ്റ് ഇടാനോ കൂട്ടാക്കാതെ ഭക്തർ മുദ്രാവാക്യം വിളി തുടർന്നു. ദൈവം തന്നെ ഞങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ എന്തിനാണ് സീറ്റ്ബെല്‍റ്റ് ധരിക്കുന്നതെന്നായിരുന്നു ഭക്തരുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button