Latest NewsNewsInternational

ബാര്‍ബി ഡോളാകാന്‍ ലക്ഷങ്ങൾ ചിലവഴിച്ച് ഈ പതിനെട്ടുകാരി

ബാര്‍ബി ഡോളാകാന്‍ ലക്ഷങ്ങൾ ചിലവഴിച്ച് ഈ പതിനെട്ടുകാരി. ജീവിച്ചിരിക്കുന്ന ബാര്‍ബി ഡോള്‍ ആകണമെന്നാണ് ഗബ്രിയേല എന്ന പതിനെട്ടുകാരിയുടെ ആഗ്രഹം. മാസം തോറും ഒരു ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. കോസ്മറ്റിക് സര്‍ജറികള്‍ളാണ് ഗബ്രിയേല നടത്തുന്നത്.

ജി കപ്പ് ബ്രസ്റ്റിനു വേണ്ടി സ്തനത്തിന് വരെ ഈ പെണ്‍കുട്ടി സര്‍ജറി നടത്തി. മാത്രമല്ല ചുണ്ടുകള്‍, മുടി എന്നിവയ്ക്കായും ലക്ഷങ്ങള്‍ ചിലവഴിക്കുന്നു. ഗബ്രിയേല ബാര്‍ബി പാവകളുടെ ചുണ്ടു പോലുള്ള ചുണ്ടുകളും, നീളന്‍ സില്‍ക്ക് മുടിയുമെല്ലാം നേടിയെടത്തു. ചെക് റിപബ്ലിക്കില്‍ നിന്നുള്ള ഈ പെണ്‍കുട്ടി പണം ചെലവാക്കുന്നതും, പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തുന്നതും കൂടുതല്‍ സെക്‌സി ലുക്ക് കിട്ടാനാണ്.

read also: പുതിയ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി ബാര്‍ബി

ഇനിയും പല സര്‍ജറികളും അവൾ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഗബ്രിയേലയുടെ ഈ കടുത്ത തീരുമാനം ബാര്‍ബി പാവകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ്. ഗബ്രിയേലയ്ക്ക് മുന്നൂറോളം വിവിധ ബാര്‍ബി പാവകളുടെ കളക്ഷനും ഉണ്ട്.

ചെറുപ്പം മുതലുള്ള ആഗ്രഹമാണ് തനിക്ക് ഒരു ബാര്‍ബി ഗേളാകണമെന്നതെന്നും തന്റെ ഫാന്‍സിന്റെയും വീട്ടുകാരുടെയും സപ്പോര്‍ട്ട് കൊണ്ടാണ് തനിക്ക് ഇതിന് കഴിയുന്നതെന്നും ഗബ്രിയേല പറയുന്നു. തന്റെ ബാര്‍ബി ലുക്ക് കൊണ്ട് ലോകമെങ്ങും പ്രശസ്തി നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരിക്കല്‍ തനിക്കതിന് കഴിയുമെന്നും ഗബ്രിയേല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button